Map Graph

കോക്കമംഗലം മാർ തോമാ സിറോ-മലബാർ കത്തോലിക്കാ പള്ളി

ആലപ്പുഴ ജില്ലയിൽ ചേർത്തലയ്ക്ക് അടുത്ത് കൊക്കോതമംഗലത്ത് സ്ഥിതി ചെയ്യുന്ന കോക്കമംഗലം പള്ളി ക്രി.വ 53-ൽ തോമാശ്ലീഹ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്നു. വിശുദ്ധ തോമാശ്ലീഹാ കൊക്കോതമംഗലം എത്തി ഏകദേശം ഒരു വർഷത്തോളം വചന പ്രഘോഷണം നടത്തി എന്നാണ് വിശ്വാസം. 1600 പേരോളം അന്ന് ക്രിസ്തുമതം സ്വീകരിച്ചതായി കേരളത്തിലെ പുരാതന ക്രിസ്തീയ നാടോടി ഗാനരൂപമായ റമ്പാൻ പാട്ടിൽ പറയുന്നു. അദ്ദേഹം ഒരു ക്രിസ്തീയ സമൂഹം വാർത്തെടുക്കുകയും വിശ്വാസികൾക്കായി ഒരു കുരിശ് വാഴ്ത്തി സ്ഥാപിക്കുകയും ചെയ്തു. കൊക്കോതമംഗലത്തുകാരും പ്രദേശങ്ങളിലുള്ളവരും തങ്ങളുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായി വിശുദ്ധ തോമാശ്ലീഹായെ ഇന്നും കരുതിപോരുന്നു.

Read article
പ്രമാണം:KokkamangalamChurch.jpgപ്രമാണം:India_Kerala_location_map.svgപ്രമാണം:Kokkamangalam_Church_2023.jpgപ്രമാണം:Altar_of_Kokkamangalam_Church.jpgപ്രമാണം:Interior_of_Kokkamangalam_Church.jpgപ്രമാണം:Saint_Thomas_Christian_cross_at_Kokkamangalam_Church_03.jpg